Tuesday, August 2, 2016

മുഖ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക്

മുഖവുരയില്ലാതെ കാര്യത്തിലേക്കു കടക്കട്ടെ. മനസ്സിലുദിച്ച ചില ആശയങ്ങൾ:

൧. വിഭവങ്ങളുടെ മാപ്പിംഗ്: 
  • വാർഡ് തലത്തിലുള്ള വിസ്തീർണ്ണവും ജനസംഖ്യയുടെയും ഒരു മാസ്റ്റർ ഡാറ്റാബേസ് ഉണ്ടാക്കുക. ഈ ഡാറ്റാബേസ് മറ്റു പല മാപ്പിങ്ങിനും ആവശ്യമുള്ളതാണ്.
  • ജനസംഖ്യയും ജനസാന്ദ്രതയും അടിസ്ഥാനമാക്കി മറ്റു വിഭവങ്ങൾ (ചില ഉദാഹരണങ്ങൾ ചുവടെ) map ചെയ്യണം. ഇവ പഞ്ചായത്തുതലത്തിലെങ്കിലും കുറയാതെ map ചെയ്യണം.
    • ആരോഗ്യമേഖല 
      • ഡോക്ടർമാരുടെ വിശദവിവരങ്ങൾ. ജനങ്ങളുടെ വാസസ്ഥലത്തിനടുത്തുള്ള ഡോക്ടർമാരുടെ വിവരങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ ജനങ്ങൾക്കും, ആപൽഘട്ടങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു സർക്കാരിനെയും ഉപകരിക്കും.
      • പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ, പ്രൈവറ്റ് കൺസൾട്ടേഷൻ ഉള്ള സ്ഥാപങ്ങൾ / വീടുകൾ, മൾട്ടി സ്പെഷ്യലിറ്റി ആശുപത്രികൾ, രക്ത പരിശോധന ലാബുകൾ, മരുന്നുകടകൾ എന്നിവ
    • പോലീസ് സ്റ്റേഷൻ (സേനാങ്കങ്ങളുടെ കണക്കുൾപ്പടെ; ഇത് 1000 ജനസംഖ്യക്ക് ഇത്രെ പോലീസുകാർ എന്നതിലേക്ക് എത്താവുന്ന കണക്കാണ്), അഗ്നിശമന നിലയങ്ങൾ
    • മറ്റു പൊതുതാത്പര്യ സ്ഥാപനങ്ങൾ 
    • ജലാശയങ്ങൾ, കിണറുകൾ, കുഴൽകിണറുകൾ 
൨. കാർഷികം 
  • ഓരോ ഭൂപ്രദേശത്തെയും ജൈവ, ജല, കാലാവസ്ഥ, സമുദ്ര നിരപ്പിൽനിന്നുള്ള ഉയരം എന്നീ പരാമീറ്ററുകൾക്കനുസരിച്ചു സോണുകളായി തരംതിരിക്കണം. 
    • ഓരോ വിളവിനും അനുയോജ്യമായ സോൺ ജനങ്ങൾക്ക് മനസ്സിലാവുംവിധം രേഖപ്പെടുത്തിവയ്ക്കുക്ക. ഇതിനെ വിത്തുകളുടെ വിവരണത്തിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കാവുന്നതാണ്. 
    • ഇത് തിട്ടപ്പെടുത്തുന്നത് ശാസ്ത്രജ്ഞരും, തദ്ദേശ കർഷകരും അടങ്ങുന്ന ഒരു സമിതി ആയിരിക്കണം.
    • കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം നിജപ്പെടുത്താൻ ഈ വിവരം ഉപകരിക്കും.
  • നെൽകൃഷിക്കുള്ള  ഭൂപരിധി വർധിപ്പിക്കുക (ഞാൻ മനസ്സിലാക്കുന്നത് ഓരോ കർഷകനും 12 ഏക്കർ പരിധി ഉണ്ടെന്നാണ്).
൩. ജലസമ്പത്തു
  • എല്ലാ തരത്തിലും ഉള്ള ജല സംഭരണികൾക്കും (കിണർ, കുഴൽകിണർ, കുളം, കൊക്കർണി, ഏരി) റെജിസ്ട്രേഷൻ നമ്പർ. ഇവ തൂർക്കാതെ സംരക്ഷിക്കപ്പെടേണ്ടതാണ്.
  • ഈ സംഭരണികൾ മേൽപ്പറഞ്ഞ മാസ്റ്റർ ഡാറ്റാബേസിൽ map ചെയ്യണം.
  • കുടിവെള്ളത്തിനും, കാർഷികാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഡാമുകളുടെ അന്നന്നുള്ള ജലനിരപ്പ് (ടിഎംസി) പത്രമാധ്യമത്തിലൂടെ പ്രസിദ്ധീകരിക്കുക.
    • കരുതലോടെയുള്ള ഉപഭോക്ത സംസ്കാരം വളർത്താനും, ശേഖരണത്തിനനുസൃതമായ വിതരണം നിശ്ചയിക്കാനും ഇത് സഹായിക്കും.
  • കുറഞ്ഞു വരുന്ന കാലവർഷവും, വർദ്ധിച്ചുവരുന്ന വരൾച്ചയും നമുക്കുള്ള ഒരു അപകട സൂചനയാണ്. 
    • ഓരോ വീട്ടിലും മഴ സംഭരണികൾ പിടിപ്പിക്കാൻ ഗവർമെന്റ് സബ്‌സിഡി
    • മഴ സംഭരണികൾ ഉള്ള വീടുകൾക്ക് വാർഷിക നികുതിയിന്മേൽ ഇളവ്.
    • ഫ്ലാറ്റ് സമുച്ചയങ്ങൾക്കു വലിയതോതിലുള്ള ജലസംഭരണികൾ. 
      • സ്വന്തമായി കുഴൽകിണറുകളെ ആശ്രയിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾക്ക്, മഴവെള്ളം സംഭരിച്ചു കുഴൽക്കിണറിലേക്കു തിരിച്ചുവിടുന്ന രീതികൾ നിലവിലുണ്ട്. 
    • നിയന്ത്രണമില്ലാതെയുള്ള കുഴൽക്കിണർ കുഴിക്കൽ നിർത്തിക്കുക.
    • വീട്ടാവശ്യങ്ങൾക്കു ഉപഗയോഗിച്ചതിനു ശേഷം കളയുന്ന വെള്ളം ഇന്നത്തെ രീതിയിൽ കാനയിൽ ഒഴുക്കന്നതു മാറ്റി, സ്വന്തം പുരയിടത്തു തന്നെ ഭൂമിക്ക് കൊടുക്കുന്നത് ജനങ്ങൾക്ക് ബോധവൽക്കരണം ചെയ്യുക.
    • നാല് കൊല്ലം കൊണ്ട് ചെക്കുഡാമുകളുടെ എണ്ണം 4-5 മടങ്ങു വർധിപ്പിക്കുക.
  • വ്യാവസായികാടിസ്ഥാനത്തിൽ ജലം പ്രധാന അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് കുഴൽക്കിണർ ഉപയോഗം നിർത്തലാക്കുക. ഇവർക്ക് കടലിലെ വെള്ളം ശുദ്ധീകരിച്ചു ഉപയോഗിക്കുകയോ, പുഴ കടലിൽ ചേരുന്നിടത്തുനിന്നു ജലം ഉപയോഗിക്കുകയോ ചെയ്യാം. 
൪. ഐ. ടി.
  • മാസ്റ്റർ ഡാറ്റാബേസ് ഉണ്ടാക്കാനും, അത് ശാസ്ത്രീയമായി map ചെയ്യാനും PARAM II പോലെയുള്ള സൂപ്പർ കമ്പ്യൂട്ടർ (ഇത് CDAC ഉണ്ടാക്കിയതാണ്) കേരള ഗവൺമെന്റിന്റെ IT ഡിപ്പാർട്മെന്റിന്റെ കീഴിൽ ഉണ്ടാക്കുക. 
    • ഇത് ഒരു ദീർഘവീക്ഷണമുള്ള ചുവടുവയ്പ്പായിരിക്കും. വളർന്നു വരുന്ന നാളത്തെ തലമുറയ്ക്ക് ഇതൊരു പ്രചോദനം ആവും.
    • കോളേജുകൾക്കും, ഗവേഷണ വിദ്യാർത്ഥികൾക്കും വിപുലമായ പഠനത്തിന് ഇതൊരു മുതൽക്കൂട്ടാണ്. ഗവേഷണ മേഖലകൾക്ക് ഇത് കൊടുക്കുന്ന ഉണർവ് വളരെ വലുതായിരിക്കും.
    • ഇന്ന് ഇത്തരത്തിലുള്ള സൂപ്പർ കമ്പ്യൂട്ടറുകൾ IIT, ISRO പോലുള്ള സ്ഥാപങ്ങൾക്കു മാത്രമേ ഉള്ളു. 
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ National Optical Fibre Network (NOFN) വഴി യോചിപ്പിക്കാനുള്ള പദ്ധതി കേരള സർക്കാർ പ്രത്യേക താത്പര്യമെടുത്തു ത്വരിതപ്പെടുത്തുക. 
  • മേൽപ്പറഞ്ഞ എല്ലാ വിവരങ്ങളും അതാത് വെബ്സൈറ്റുകളിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. 
    • ഇപ്രകാരം അപ്ഡേറ്റ് ചെയ്യുന്ന ടാറ്റ, എന്നതേതാണുന്നു പ്രത്യേകം രേഖപ്പെടുത്തേണ്ടതും, ക്രമമായ ഇടവേളകളിൽ പുതുക്കാനുള്ള സംവിധാനവും ഏർപ്പെടുത്തേണ്ടതാണ്. 

(വിപിൻ കൃഷ്ണൻ: പാലക്കാട് സ്വദേശി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് 2005-ൽ ECEയിൽ ബി.ടെക് ബിരുദം. ഇപ്പോൾ പുണെയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. കൃഷി, പാചകം, യാത്ര, ഫോട്ടോഗ്രാഫി എന്നിവയിൽ താല്പര്യം. വിവാഹിതൻ, vipkrsna@gmail.com)