Friday, December 28, 2012

മൃഗതുല്യന്‍ സദ്ദാം


അല്ലയോ സദ്ദാമേ, ജീവിച്ചിരിക്കുമ്പോള്‍ സ്വജനങ്ങളായ കുര്‍ദുകളെയും പിന്നെ കുവൈറ്റികളേയും ബോംബിട്ടും രാസായുധം പ്രയോഗിച്ചും ഉന്മൂലനം ചെയ്ത നിന്നെ ആരും ഒരു മഹാനായി വാഴ്ത്തിയില്ല. അന്ന് നീ കൊലപാതകനും ക്രൂരനും ആയിരുന്നു...

അമേരിക്കയെ എതിര്‍ത്തത് കൊണ്ട് മാത്രം നീ ഒരു ധീരനായി കരുതപെട്ടു...നിന്നെ ധീരന്‍ എന്ന് വിളിച്ച ആരും നീ കൊന്നൊടുക്കിയ നിരായുധരും നിരാലംബരുമായ ആ പാവം മനുഷ്യരെ ഓര്‍ത്തില്ല...

ഇന്ന് പലര്‍ക്കും നീയൊരു വിപ്ലവകാരി...അമേരിക്കയുടെ ആധിപത്യത്തെ ചെറുത്ത വീരയോദ്ധാവ്...അമേരിക്കന്‍ ഭരണകൂടത്തിന്റെ പിന്തുണയുള്ള നിന്റെ തന്നെ രാജ്യത്തെ ഭരണകര്‍ത്താക്കള്‍ നിനക്ക് വിധിച്ച തൂക്കുമരം ഇന്നിപ്പോ ദൈവത്തിന്റെ സ്വന്തം നാട്ടിലെ പലര്‍ക്കും വിപ്ലവത്തിന്റെ ചിഹ്നം ആയിരിക്കുന്നു...അവര്‍ക്കിന്ന്, നീ ചെയ്ത ക്രൂരതകളെക്കാളും അമേരിക്കയെ ചെറുത്ത നിന്റെ വീരകൃത്യങ്ങളോടാണ് ആരാധന...

നാളെ കഴിഞ്ഞു നിന്നെ തൂക്കിലേറ്റിയ ദിവസത്തെ രക്തസാക്ഷി ദിവസമായി കണക്കാക്കുന്ന സാക്ഷരായ വിഡ്ഢികള്‍ ഉള്ള നാട്ടിലെ ആണ് ഞാനും എന്ന പറയാന്‍ എനിക്ക് ലജ്ജയുണ്ട്...സോഷ്യല്‍ വെബ്സൈറ്റുകളില്‍ നീ തെറ്റായ കാരണങ്ങള്‍ക്ക് വാഴ്തപെടട്ടെ...

ചരിത്രം നിന്നെ എന്ത് വിളിച്ചാലും, എനിക്ക് നീ ഒരു മൃഗതുല്യന്‍ മാത്രം...സായിപ്പിന്റെ ഭാഷയില്‍ പറയുന്നപോലെ let your soul rot in hell...

No comments:

Post a Comment